കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്റെ മത്സ്യബന്ധന മേഖലയിലെ പദ്ധതികള്‍ ഉപയോഗപ്പെടുത്തുന്നതില്‍ കേരളം മാതൃകയാണെന്ന് കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്. കോഴിക്കോട് കോര്പറേഷന് ന്യൂ സെന്‍ട്രല്‍ മാര്‍ക്കറ്റ് ശിലാസ്ഥാപന ചടങ്ങ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഫിഷറീസ് മേഖലയ്ക്കായി പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജനയില്‍ ഉള്‍പ്പെടുത്തി 1347.5 കോടിയുടെ പദ്ധതികളാണ് കേരളത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. കേരളത്തിലെ രണ്ടാമത്തെ മാര്‍ക്കറ്റാണിതെന്നും അന്താരാഷ്ട്ര തലത്തില്‍ മറ്റു രാജ്യങ്ങളോടു കിടപിടിക്കുന്നതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ മന്ത്രി സജി ചെറിയാന് അധ്യക്ഷനായി.. ശിലാഫലകം അനാച്ഛാദനവും മന്ത്രി നിര്‍വഹിച്ചു. മന്ത്രി പി.എ. മുഹമ്മദ് റിയാസ് വിശിഷ്ടാതിഥിയായി.എംഎല്‍എമാരായ അഹമ്മദ് ദേവര്‍കോവില്‍, തോട്ടത്തില്‍ രവീന്ദ്രന് എന്നിവര്‍ മുഖ്യാതിഥികളായി. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സംയുക്ത പദ്ധതിയായ പിഎംഎസ്എസ് വൈയില്‍ 55.17 കോടി രൂപ ചെലവിട്ടാണ് ന്യൂ സെന്‍ട്രല്‍ മാര്‍ക്കറ്റ് നിര്‍മിക്കുന്നത്.